Kerala

ചിന്നക്കനാലിലെ പെരിയ തട്ടിപ്പ്; വ്യാജ പട്ടയത്തിന്മേല്‍ വായ്പ: സഹകരണ ബാങ്ക് ലോണ്‍ നല്‍കിയത് സിപിഎം ലോക്കല്‍ സെക്രട്ടറിക്ക്

മൂന്നാര്‍: കരുവന്നൂർ കുംഭകോണത്തിനുപിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള നിരവധി സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇടുക്കി ചിന്നക്കനാലിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

സിപിഎം ലോക്കല്‍ സെക്രട്ടറി വി.എക്‌സ് ആല്‍ബിന് വ്യാജ പട്ടയത്തിന്മേലാണ് വായ്പ അനുവദിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തണ്ടപ്പേര്‍ റദ്ദാക്കിയ ഭൂമി ഈടായി സ്വീകരിച്ചാണ് വായ്പ നല്‍കിയത്. വ്യാജ പട്ടയത്തിന് ആല്‍ബിന് എതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. എന്നാൽ കേസെടുത്തതിന് ശേഷമാണ് വായ്പ അനുവദിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയോളം ആല്‍ബിന് ഈ സഹകരണ ബാങ്കില്‍ വായ്പയുണ്ട് എന്നാണ് വ്യക്തമാകുന്നത്.

2011 ല്‍ ഈ ബാങ്കിലേക്ക് ഗഹാന്‍ രജിസ്റ്റര്‍ ചെയ്ത് ഈ ഭൂമി സഹകരണ ബാങ്കിന് രജിസ്റ്റര്‍ ചെയ്ത് കൊടുത്താണ് ഇദ്ദേഹത്തിന് വായ്പ അനുവദിച്ചത്. എന്നാല്‍ അതിന് മുമ്പ് തന്നെ 2010 ഡിസംബര്‍ 31ന് തന്നെ ആല്‍ബിൻ കൈവശം വച്ചിരുന്ന ഭൂമിയുടെ തണ്ടപ്പേര്‍ റദ്ദാക്കുകയും വ്യാജ പട്ടയമുണ്ടാക്കിയതിന് ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് സഹകരണ ബാങ്ക് ഇദ്ദേഹത്തിന് വായ്പ നല്‍കിയത്. ബാങ്കിന്റെ സെക്രട്ടറിയാകട്ടെ, ആല്‍ബിന്‍ പാർട്ടി ലോക്കൽ സെക്രട്ടറിയായിരിക്കുന്ന കമ്മിറ്റിയിലെ അംഗവുമാണ് എന്നതാണ് ശ്രദ്ധേയം. ഈടു വച്ച് വായ്പ എടുത്ത ഭൂമി ഇതിനിടെ ആല്‍ബിന്‍ ക്രയവിക്രയം ചെയ്യുകയും സിഎസ്‌ഐ പള്ളിക്ക് 10 സെന്റോളം ഭൂമി എഴുതിക്കൊടുക്കുകയും ചെയ്തു. എന്നാൽ വ്യാജ പട്ടയത്തിന്മേല്‍ വായ്പ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിന്റെ സെക്രട്ടറിയെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

19 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago