Saturday, January 10, 2026

പ്രഖ്യാപിക്കുക പിൻവിലിക്കുക, ഇതെന്തു പരിപാടിയാ ശൈലജ ടീച്ചറേ

തിരുവനന്തപുരം: കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. ഇനിമുതല്‍ അതികഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും എന്നാല്‍ ശ്രദ്ധ തുടരുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുടെ സാമ്പിള്‍ ഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം കൊറോണ വൈറസ് പടര്‍ന്ന ചൈനയില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘം നാട്ടിലേക്ക് മടങ്ങി. തിരിച്ചെത്താന്‍ കഴിയാതെ കുന്‍മിംഗില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു 21 അംഗ സംഘമാണ് യാത്ര തിരിച്ചത്. ചൈനയിലെ കുമിങ് ഡാലിയന്‍ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്.

Related Articles

Latest Articles