Tuesday, December 30, 2025

കൊറോണ മരണം മൂവായിരത്തോടടുക്കുന്നു

ബെയ്ജിംഗ്: ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി പടരുന്ന കോവിഡ് 19 (കൊറോണ) ചൈനയില്‍ രോഗബാധയെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 2,946 ആയി. പുതിയതായി 125 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 80,151 പേര്‍ക്കാണിപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് രാജ്യത്തെ ഹെല്‍ത്ത് കമ്മിറ്റി അറിയിച്ചു.

ലോകത്തെ 60 ഓളം രാജ്യങ്ങളില്‍ രോഗം പടരുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍. മെക്‌സിക്കോ, ബലാറസ്, ലിത്വേനിയ, ന്യുസിലന്‍ഡ്, നൈജീരിയ, അസര്‍ബൈജാന്‍, ഐസ്ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പ്രദേശങ്ങളില്‍ വൈറസ് എത്തിയതിനെത്തുടര്‍ന്നു യൂറോപ്യന്‍ യൂണിയന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൈനയിലെ പ്രവിശ്യയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ (കോവിഡ്-19) പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ എല്ലാം തന്നെ ശക്തമായ നടപടിയിലേക്ക് നീങ്ങുകയാണ്.അതിര്‍ത്തികള്‍ അടയ്ക്കലും വിസ നിരോധിക്കലും,ഗതാഗത, സമ്മേളന നിയന്ത്രണങ്ങളും, വിനോദസഞ്ചാര മേഖലയിലെ നിയന്ത്രണങ്ങളും അടക്കം എല്ലാ മേഖലകളെയും പല രീതിയിലും ഈ പകര്‍ച്ചവ്യാധി ബാധിച്ചിരിക്കുന്നു.

Related Articles

Latest Articles