Saturday, December 13, 2025

കൊറോണ:ചൈനയിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് നിരോധനം ഏ‍ര്‍പ്പെടുത്തി രാജ്യങ്ങൾ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് അർമേനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ. മാംസ ഭക്ഷണം മറ്റ് ആനിമൽ പ്രോഡക്ട്സ്, മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവയാണ് പ്രധാനമായി നിരോധിച്ചിരിക്കുന്നത്. ജനുവരി 26 മുതലാണ് നിരോധനം നടപ്പാക്കിയത്.

ചൈന കൊറോണ വൈറസിൽ നിന്ന് മുക്തമാണെന്ന് ഔദ്യോഗിക വിശദീകരണം വരുന്നത് വരെ ഇറക്കുമതി നിരോധനം തുടരും എന്നാണ് സൂചന. മറ്റ് രാജ്യങ്ങളും ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരീക്ഷിയ്ക്കുന്നുണ്ട്. കൊറോണ ബാധ കൂടുതൽ വ്യാപകമാകുകയും മരണ സംഖ്യ ഉയരുകയും ചെയ്താൽ കൂടുതൽ നിരോധനങ്ങൾ ഉണ്ടായേക്കും.

Related Articles

Latest Articles