Wednesday, May 15, 2024
spot_img

കുതിരാനിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ; തുരങ്കം ഭാഗികമായി തുറക്കും

കുതിരാനിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പവർഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിളിടുന്നതിന്റെ ട്രയൽ റൺ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കം രണ്ടു ദിവസം ഭാഗികമായി തുറക്കും.

പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. എറണാകുളം-തൃശൂർ ഭാഗത്തേക്ക് കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. 7 മണി മുതൽ കുതിരാനിലൂടെ തൃശൂർ ഭാഗത്ത് നിന്ന് വാഹനങ്ങൾ കടത്തി വിടില്ല. അതിനാൽ എറണാകുളം-അങ്കമാലി ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് രാവിലെ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ബാധകമാണ്.

12 ടണ്ണിന് മുകളിലേക്കുള്ള ആറ് ചക്രവാഹനങ്ങൾ, കെഎസ്ആർടിസി, സ്വകാര്യ ആംബുലൻസ് പോലുളള അടിയന്തിര വാഹനങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എറണാകുളം, അങ്കമാലി ഭാഗത്ത് നിന്ന് തൃശൂർ ടൗൺ വഴി കോഴിക്കോട്, ഷൊർണ്ണൂർ, ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹങ്ങളെയും ഗതാഗത നിയന്ത്രണം ബാധിക്കില്ല. പാലക്കാട് ഭാഗത്ത് നിന്നുളള ഭാരവാഹനങ്ങൾ കുതിരാൻ തുരങ്കത്തിലൂടെ കടത്തിവിടും.

റായ്‍ഗര്‍-പുഗളൂർ വൈദ്യുതി പദ്ധതിയുടെ ഭാഗമായാണ് കുതിരാനിൽ 1.2 കിലോമീറ്റര്‍ ദൂരത്തിൽ ഭൂഗര്‍ഭ കേബിൾ സ്ഥാപിക്കുന്നത്. ഏകദേശം 30 ദിവസം ആവശ്യമാകുന്ന ഭൂഗര്‍ഭകേബിളിൻ്റെ നിര്‍മ്മാണം പ്രവർത്തനങ്ങൾ രണ്ടു ഘട്ടങ്ങളായാണ് നടപ്പിലാക്കുക. ആ ദിവസങ്ങളിലേക്ക് കുതിരാൻ തുരങ്കം തുറക്കുന്നതടക്കമുളള ബദൽ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Related Articles

Latest Articles