കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിലെ വുഹാനിലേക്ക് മെഡിക്കൽ ഉപകരണങ്ങളുമായി സൈനിക വിമാനം അയയ്ക്കും. വ്യോമസേനയുടെ സി-17 ഗ്ലോബ് മാർഷൽ വിമാനം വുഹാനിലേക്ക് വ്യാഴാഴ്ച യാത്രതിരിക്കും. ഇതേ വിമാനത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കും.
നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. മരുന്നുകൾ, മാസ്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിമാനത്തിൽ കൊണ്ടുപോകും. ചില മെഡിക്കൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള നിരോധനം ഇന്ത്യ റദ്ദാക്കിയതായി നേരത്തെ ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്രി അറിയിച്ചിരുന്നു.
640 ഇന്ത്യക്കാരെയാണ് ഇതുവരെ വുഹാനിൽ നിന്ന് തിരിച്ചെത്തിച്ചത്.

