അയോദ്ധ്യ: അയോദ്ധ്യ വിമാനത്താവളത്തിന് പേര് നൽകി യോഗി സര്‍ക്കാർ. ‘മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്’ എന്ന പേരിന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കി. രാജ്യാന്തര പദവിയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളം 2021 ഡിസംബറില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അയോദ്ധ്യയില്‍ ആഭ്യന്തര-അന്തര്‍ദേശീയ വിനോദ സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ 525 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചു. ഇതില്‍ 300 കോടി രൂപ ഇതുവരെ ചെലവിട്ടു. വലിയ വിമാനങ്ങള്‍ ഇറങ്ങാനാവുന്ന വിധം റണ്‍വേ വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും യോഗി സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ടാക്കി അയോധ്യയെ മാറ്റാനുള്ള ശ്രമങ്ങളാണ് യോഗി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…