Death
ചെന്നൈ: സഹോദരിയുടെ വിവാഹത്തിന് മുൻപ് കല്ല്യാണം (Marriage) കഴിച്ചെന്ന ബന്ധുക്കളുടെ കുറ്റപ്പെടുത്തലിനെത്തുടർന്ന് യുവാവും ഭാര്യയും ജീവനൊടുക്കി. മധുര അവണിയാപുരത്താണ് സംഭവം. ശിവഗംഗ സ്വദേശിയായ പ്രസാദ്(23), ഭാര്യ മുത്തുമാരി(21) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവർക്ക് അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സഹോദരിയുടെ വിവാഹത്തിന് മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ തുടർന്നതോടെ, മനോവിഷമം താങ്ങാനാകാതെ യുവാവ് ജീവനൊടുക്കിയെന്നാണ് സൂചന. പിന്നാലെ ഇയാളുടെ 21 കാരിയായ ഭാര്യയും ആത്മഹത്യ ചെയ്തു. പ്രസാദിന്റേയും മുത്തുമാരിയുടേയും കുടുംബങ്ങളുടെ എതിർപ്പിനെ മറികടന്ന് ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. അവണിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസം.
എന്നാൽ കഴിഞ്ഞ ദിവസം പ്രസാദ് ശിവഗംഗയിലെ വീട്ടിലേക്ക് പോയിരുന്നു. അനുജത്തിക്ക് മുൻപ് വിവാഹം കഴിച്ചതിന്റെ വലിയ കുറ്റപ്പെടുത്തലുകൾ കേട്ടതിന്റെ പേരിൽ പ്രസാദ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുത്തുമാരിയേയും കുഞ്ഞിനേയും മുത്തുമാരിയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയിരുന്നു. ഭർത്താവിന്റെ മരണത്തിൽ ഏറെ മനോവിഷമത്തിലായിരുന്നു മുത്തുമാരി. പ്രസാദിന്റെ ഷർട്ട് ധരിച്ച് പോക്കറ്റിൽ ഫോട്ടോയും വച്ചാണ് മുത്തുമാരി തൂങ്ങി മരിച്ചത്.
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…