India

ന്യായ് പദ്ധതിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി; തിരഞ്ഞെടുപ്പിനിടെയുള്ള ഇത്തരം വാഗ്ദാനങ്ങൾ കൈക്കൂലിക്ക് സമാനമെന്നും ഹർജി

അലഹബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്കെതിരെ ​ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള വാ​ഗ്ദാനങ്ങൾ നൽകുന്നത് കൈക്കൂലി നൽകുന്നതിന് സമാനമാണെന്ന് ഹർജിയിൽ പറയുന്നു.
‌
ഹർജിയിൽ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പാർട്ടിക്ക് കോടതി കത്തയച്ചു. ഏപ്രിൽ 19-നാണ് കോടതി ഹർജി പരി​ഗണിച്ചത്. മെയ് 23-ന് കേസിൽ വാദം കേൾക്കും. രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതിയിലൂടെ പട്ടിണി തുടച്ചുമാറ്റുമെന്നും പട്ടിണിക്കെതിരെയുളള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കാണിതെന്നും കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

B4 Admin

Recent Posts

അയ്യപ്പസന്നിധിയിൽ ഇനി തനത് കേരളീയ സദ്യ: പുലാവും ഉപ്പുമാവും മാറ്റി സമ്പൂർണ്ണ സദ്യ വിളമ്പി തിരുവിതാംകൂർ ദേവസ്വം ബോർഡ്!

മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…

23 minutes ago

ബംഗ്ലാദേശ് രാഷ്ട്രീയ സംഘർഷം ലണ്ടൻ തെരുവുകളിലേക്ക്: അവാമി ലീഗ് പ്രതിഷേധത്തെ തുടർന്ന് എൻസിപി നേതാവ് നഹിദ് ഇസ്ലാം പിൻവാതിലിലൂടെ രക്ഷപ്പെട്ടു!

ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…

4 hours ago

കളിക്കളത്തിൽ നിന്ന് ടീം മാനേജ്‌മെന്റിലേക്ക്: ചെന്നൈ സൂപ്പർ കിങ്‌സിൽ പുതിയ ദൗത്യവുമായി എം.എസ് ധോണി

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…

4 hours ago

ശബരിമല തീർത്ഥാടകരുടെ അധിക യാത്രാനിരക്ക് കുറയ്ക്കണം സൗജന്യ ബസ് സർവീസിന് സംഘടനകളെ അനുവദിക്കണം: ബിജെപി

തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…

4 hours ago

മദ്യലഹരിയിൽ വാക്കുതർക്കം; സുഹൃത്തിനെ മരക്കമ്പുകൊണ്ട് അടിച്ചുകൊന്നു, ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരുവിലെ കൊരമംഗലയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ. ചന്നപട്ടണ സ്വദേശിയായ 35കാരൻ ശിവകുമാറാണ്…

5 hours ago

‘പാർട്ടിയിൽ പിണറായിസം മാത്രം’: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു.…

7 hours ago