Tuesday, October 6, 2026

ഭർത്താവിന് 24 മണിക്കൂർ മാത്രം ആയുസ്സ് ;ഗര്‍ഭം ധരിക്കണമെന്ന് ഭാര്യ; ഒടുവിൽ യുവതി കോടതിയിൽ

അഹമ്മദാബാദ്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയില്‍ നിന്ന് കൃത്രിമ ഗർഭധാരണത്തിന് ആവശ്യമായ ബീജ സാംപിൾ ശേഖരിക്കാന്‍ ഉത്തരവിട്ട് കോടതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഒരുവർഷംമുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഈയിടെ കോവിഡ് ബാധിച്ച ഭർത്താവിന്റെ അവയവങ്ങൾ പലതും തകരാറിലായി. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഇതിനിടെ സ്ഥിതിഗതികൾ കൂടുതൽ മോശമായതോടെ യുവാവ് രക്ഷപെടാനുള്ള സാധ്യത കുറവാണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. മരണത്തിലേക്ക് നീങ്ങുന്ന ഭർത്താവിന്‍റെ രക്തത്തിലുള്ള കുഞ്ഞിനെ കൃത്രിമരീതിയിൽ ഗർഭം ധരിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം.

എന്നാൽ ഇത്രയും ഗുരുതരമായി കിടക്കുന്ന യുവാവിൽനിന്ന് ബീജം ശേഖരിക്കാൻ കഴിയില്ലെന്നും, അതിന് കോടതിയുടെ അനുമതി വേണമെന്നും ആയിരുന്നു ആശുപത്രി അധികൃതർ നിർദേശിച്ചത്. യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നതിനാൽ അടിയന്തരപ്രാധാന്യമുള്ള കേസ് എന്ന നിലയിൽ വളരെ വേഗം വാദം കേൾക്കുകയും ബീജം ശേഖരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം കോടതി ഉത്തരവു ലഭിച്ചു മണിക്കൂറുകൾക്കകം രോഗിയിൽനിന്നു ബീജം ശേഖരിച്ചതായി സ്റ്റെർലിങ് ആശുപത്രിയുടെ ഡയറക്ടർ അനിൽ നമ്പ്യാർ പറഞ്ഞു. കൂടുതൽ നടപടികൾ യുവതിയുമായി കൂടിയാലോചിച്ച് പിന്നീട് ആരംഭിക്കുമെന്നും അവർ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles