Friday, December 26, 2025

തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നാഷണല്‍ ലോക് അദാലത്ത്: ജില്ലയില്‍ തീർപ്പായത് 14680 കേസുകള്‍

തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലോക് അദാലത്തില്‍ 14680 കേസുകള്‍ തീര്‍പ്പായി. അവാര്‍ഡ് തുകയായി 28.97 കോടി രൂപ നല്‍കാന്‍ വിധിയായി. ദേശസാല്‍കൃത ബാങ്കുകളുടെ പരാതിയിന്‍മേല്‍ ആകെ 12,68,95,963 രൂപ നല്‍കാന്‍ തീരുമാനിച്ചു.

532 പരാതികള്‍ക്കാണ് തീര്‍പ്പു കല്‍പിച്ചത്. മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകളില്‍ 373 കേസുകള്‍ ആകെ തീര്‍പ്പായി. ഇതില്‍ ആകെ 11,24,26,500 രൂപ നല്‍കാനും വിധിച്ചു. ജില്ലയിലെ 22 മജിസ്‌ട്രേറ്റ് കോടതികളില്‍ നടന്ന പെറ്റികേസുകള്‍ക്കായുള്ള സ്‌പെഷ്യല്‍ സിറ്റിംഗില്‍ 13644 കേസുകള്‍ തീര്‍പ്പാക്കി. 1,08,34,250 രൂപ ആകെ പിഴയീടാക്കി.

തിരുവനന്തപുരത്ത് നടന്ന അദാലത്തിന്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജുമായ പി.വി ബാലകൃഷ്ണന്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ വിദ്യാധരന്‍, ജില്ലാ ജഡ്ജുമാരായ ഇജാസ് എ, ആര്‍. ജയകൃഷ്ണന്‍, കെ വിഷ്ണു, എ ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Latest Articles