Sunday, January 11, 2026

സിപിഐഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവും പിഴയും: ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: ജൈനിക്കോട് ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ച കേസില്‍ എന്‍.എന്‍ കൃഷ്ണദാസിന് ശിക്ഷ. സംഭവത്തിൽ സിപിഐഎം സംസ്ഥാന നേതാവ് എന്‍.എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.

കൂടാതെ അലക്സാണ്ടന്‍ ജോസിനും കോടതി ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാര്‍ക്ക് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇരുവരുടേയും നേതൃത്വത്തില്‍ സുപ്രണ്ടിനെ ഉപരോധിച്ചത്.

Related Articles

Latest Articles