Sunday, June 16, 2024
spot_img

സമ്പർക്ക വ്യാപനം ; തലസ്ഥാനത്ത് ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു; അതീവ ജാഗ്രത

തിരുവനന്തപുരം : നഗര പരിധിയുടെ കീഴിൽ വരുന്നപ്രദേശങ്ങളായ പൂന്തുറ, മാണിക്യവിളാകം , പുത്തൻ പള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. സമീപത്തെ അഞ്ചു വാര്‍ഡുകളെ ബഫര്‍ സോണുകളായും പ്രഖ്യാപിച്ചു. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ എന്നി പ്രദേശങ്ങളെയാണ് ബഫർ സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത് . ഇതേ തുടർന്ന്, ബാങ്കിങ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവ ഒന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കില്ല. പ്രദേശവാസികൾ മെഡിക്കല്‍, ഭക്ഷ്യ ആവശ്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങാനും പാടില്ല.

പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ഈ സമയത്ത് യാതൊരു കാരണവശാലും വിൽപ്പന പാടില്ല. വിൽപ്പന സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ വേണം പ്രവർത്തിക്കേണ്ടത് .

അതേസമയം, ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും.വ്യാഴാഴ്ച 0 മുതൽ 3 വരെയുള്ള നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും വെള്ളിയാഴ്ച്ച 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും ശനിയാഴ്ച്ച 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണം.

Related Articles

Latest Articles