Sunday, June 16, 2024
spot_img

കോവിഡ് വ്യാപനം; അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഒരുമാസം കൂടി നീട്ടി ഇന്ത്യ

ദില്ലി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി ഇന്ത്യ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ മുതലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തുടങ്ങിയത്. തുടർന്ന് ഓരോ മാസത്തിന്റേയും അവസാനം ഇപ്പോള്‍ വിലക്ക് നീട്ടുകയാണ്.

അതേസമയം കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഒഴിവാക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു മാസത്തേക്ക് കൂടി വിലക്ക് നീട്ടുകയാണുണ്ടായത്. ഇതോടെ ഗള്‍ഫ് മലയാളികളുടെ യാത്രാ ദുരിതം കൂടുകയാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ കാര്‍ഗോ വിമാനങ്ങള്‍ക്കും ഡയകരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമല്ല.

Related Articles

Latest Articles