ദില്ലി: കോവിഡ് 19 ന്റെ ഉത്ഭവം ചൈനീസ് ലബോറട്ടറികളിൽ നിന്നുതന്നെയെന്ന് ആവർത്തിച്ച് അമേരിക്കൻ ഊർജ്ജവകുപ്പ്. വാൾസ്ട്രീറ്റ് ജേർണലാണ് പഠന വിവരങ്ങൾ പുറത്ത്‌വിട്ടത്. വൈറ്റ് ഹൗസിനും അമേരിക്കൻ കോൺഗ്രസിലെ പ്രമുഖാംഗങ്ങൾക്കും രഹസ്യസ്വഭാവമുള്ള റിപ്പോർട്ടിലാണ് ചൈനീസ് ലാബോറട്ടറികളിൽ നിന്നുണ്ടായ മഹാമാരിയെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളത്. കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച വിവിധ പഠനങ്ങളുടെ കണ്ടെത്തലുകൾ റിപ്പോർട്ടിൽ വിലയിരുത്തിയിട്ടുണ്ടെങ്കിലും ലാബിൽ നിന്ന് തന്നെയാണ് വൈറസ് ഉത്ഭവിച്ചതെന്ന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. അതേസമയം കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനയുടെ ജൈവായുധ പദ്ധതിയുടെ ഭാഗമല്ലെന്നും അമേരിക്ക വിലയിരുത്തുന്നു.
കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് നിരവധി കണ്ടെത്തലുകൾ നിലവിലുണ്ടെങ്കിലും ഇപ്പോഴും വിഷയം പഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമാകുന്നുണ്ട്. യഥാർത്ഥ ഉറവിടം ഇപ്പോഴും അജ്ഞാതമാണെങ്കിലും മൃഗങ്ങളിലാണ് വൈറസിന്റെ ഉത്ഭവമെന്നും അത് പതിയെ മനുഷ്യരിലേക്ക് പടർന്നതാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. രോഗബാധ ആദ്യം കണ്ടെത്തിയ ചൈനീസ് നഗരമായ വുഹാൻ ലാബ് പരീക്ഷണങ്ങളുടെ വേദിയായതിനാലാണ് പരീക്ഷണ ലാബുകളിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന് വിദഗ്ദ്ധർ സംശയിക്കാൻ കാരണം. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പോലുള്ള സ്ഥാപനങ്ങൾ അതുകൊണ്ടുതന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. ആരോപണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ 2021 ൽ തന്നെ അമേരിക്കൻ ഭരണകൂടം രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ലോകാരോഗ്യ സംഘടനയും ഇത് സംബന്ധിച്ച അന്വേഷണത്തിലാണ്.
ഇത് സംബന്ധിച്ച ദുരൂഹത നീക്കേണ്ടത് ഭാവിയിൽ ഇത്തരം മഹാമാരികളെ പ്രതിരോധിക്കുന്നതിന് അത്യാവശ്യമാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. 2021 ൽ തന്നെ സംഘടന ഇതുസംബന്ധിച്ച പഠനത്തിനായി വിദഗ്ദ്ധ സംഘത്തെ വുഹാനിലേക്കയച്ചിരുന്നു എന്നാൽ ചൈന അന്വേഷണത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല. അതേസമയം കൊറോണ വൈറസിന്റെ ഉത്ഭവം ലാബിൽ നിന്നാണെന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റ് അടക്കമുള്ളവരുടെ ആരോപണം ചൈന നിരന്തരമായി നിരസിച്ചുവരികയായിരുന്നു.
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…