Wednesday, November 25, 2026

ഗുരുവായൂരില്‍ നാളെമുതല്‍ നാലമ്ബലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല; കടുത്ത നിയന്ത്രണവുമായി ദേവസ്വം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. നാളെ മുതല്‍ ക്ഷേത്രത്തില്‍ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള‌ളൂവെന്നും നാലമ്ബലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു. ഇതില്‍ വിവാഹത്തിനും, തുലാഭാരത്തിനും, ശ്രീകോവില്‍ നെയ്‌വിളക്ക് പ്രകാരമുള‌ള പ്രത്യേക ദര്‍ശനത്തും പ്രദേശത്തുള‌ളവര്‍ക്കും നാലമ്ബല ദര്‍ശനം ഒഴികെയുള‌ള എല്ലാ സൗകര്യവും ഇനിയും തുടരും. കൊവിഡ് വ്യാപനം മൂലമാണ് നിലവില്‍ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

Related Articles

Latest Articles