Thursday, January 8, 2026

സൂചിയില്ലാ കൊവിഡ് വാക്സിന്റെ വില കുറയ്ക്കാനൊരുങ്ങി ഉത്പാദകർ: തീരുമാനം കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദം മൂലം

ദില്ലി: സൂചിയില്ല കോവിഡ് വാക്സിന്റെ വില കുറയ്ക്കാനൊരുങ്ങി ഉത്പാദകരായ സൈഡസ് കാഡില. മൂന്ന് ഡോസുള്ള വാക്സിന്റെ ഒരു ഡോസ് 265 രൂപ നിരക്കിൽ നൽകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടലുകളെ തുടർന്നാണ് ഇതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന്റെ അന്തിമ തീരുമാനം ആയിട്ടില്ല.

അതേസമയം സൈകോവ്- ഡി എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ കുത്തിവെക്കാൻ സൂചി ആവശ്യമില്ല. ഇതിനായി വേദനരഹിതമായ ഒരു ജെറ്റ് ഇജക്ടറാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ഇതിന് മാത്രം 93 രൂപയാണ് വില. നേരത്തെ 1900 രൂപയാണ് മൂന്ന് ഡോസുകൾക്കുമായി അഹമ്മദാബാദ് ആസ്ഥാനമായ കമ്പനി ആവശ്യപ്പെട്ടിരുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ലോകത്തിലെ ആദ്യ സൂചിരഹിത ഡി എൻ എ വാക്സിനാണ് സൈകോവ് ഡി. ഈ വാക്സിൻ 28 ദിവസം വീതമുള്ള ഇടവേളകളിലാണ് എടുക്കേണ്ടത്. നിലവിൽ കൊവിഷീൽഡ് ഡോസിന് 205 രൂപയ്ക്കും കൊവാക്സിൻ ഡോസിന് 215 രൂപയ്ക്കും സംഭരിച്ചാണ് കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത്.

Related Articles

Latest Articles