ദില്ലി: കൊവിഡ് വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേരിട്ട് എത്തി വിലയിരുത്തും. വാക്സിന്‍ അവലോകന യോഗത്തിനായി പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും. സന്ദര്‍ശന വേളയില്‍ മൂന്ന് കമ്ബനികളിലെയും ശാസ്ത്രജ്ഞന്മാരുമായി മോദി ചര്‍ച്ച നടത്തും. വാക്‌സിന്‍ വികസനത്തിന്റെ പുരോഗതി വിലയിരുത്തുന്ന മോദി, ഇതിന്റെ വെല്ലുവിളികളും ഇവ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള രൂപരേഖ സംബന്ധിച്ചും ചോദിച്ചറിയും. ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

