kerala covid updates
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കോവിഡ് രോഗികളുടെ എണ്ണം 2,35,000 ആയി കുറഞ്ഞു. മരണസംഖ്യ 250 ആയും കുറഞ്ഞു. രാജ്യത്തെ പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പത് ശതമാനം കുറഞ്ഞു.
12528 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ ഗുണകരമാണെന്നതിന്റെ തെളിവാണ് ദില്ലിയിലെ കണക്കുകള്‍ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. മുംബൈയില്‍ കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. 5956 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ കൊവിഡ് വ്യാപനത്തിന് കുറവുണ്ടായിട്ടില്ല. ഇന്നലെ മാത്രം 23,443 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 20 ആയി. ചെന്നൈയില്‍ മാത്രം 8591 പുതിയ രോഗികളുണ്ട്. 29.7% ആണ് ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ ടിപിആര്‍ 17 ശതമാനമായി ഉയര്‍ന്നു.
സംസ്ഥാനത്ത് ഇതുവരെ 241 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ 231 പേര്‍ രോഗമുക്തി നേടി. പുതിയ ഒമിക്രോണ്‍ രോഗികൾ ഇന്നലെ ഇല്ല.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…