Thursday, May 9, 2024
spot_img

കൊവിഡ് എന്ന പിശാചിനെ അയച്ചത് അള്ളാഹു,​ അത് നമ്മളെ നേരെയാക്കിയിട്ടേ പോകൂ; സിപിഎം നേതാവ് ടി കെ ഹംസയുടെ പ്രസംഗം വിവാദത്തില്‍

തിരുവനന്തപുരം: കൊവിഡ് എന്ന ‘ പിശാചിനെ’ അയച്ചത് അള്ളാഹുവെന്ന് സി.പി.എം നേതാവും വഖഫ് ബോർഡ് ചെയർമാനുമായ ടി.കെ ഹംസ. കോഴിക്കോട് വഖഫ് സ്വത്ത് സംരക്ഷ ബഹുജന കണ്‍വെന്‍ഷനിലായിരുന്നു ടി കെ ഹംസയുടെ വിവാദ പരാമർശം. ‘ നമ്മളെ നേരെയാക്കാനാണ് അള്ളാഹു കൊവിഡ്-19 എന്ന പിശാചിനെ അല്ലാഹു അയച്ചതെന്ന് വഫഫ് ജീവനക്കാരുടെ ഒരു യോഗത്തിൽ ടി.കെ.ഹംസ പറഞ്ഞു.

ഈ ലോകത്തെ എല്ലാ സ്വത്തും അള്ളാഹുവിന്റേതാണ്. അള്ളാഹു നമ്മളെ നോക്കാൻ ഏൽപ്പിച്ചതാണ് ഇതൊക്കെ’യെന്നും പ്രസംഗത്തിൽ ഹംസ പറയുന്നു. നാം ഒരുപാട് നന്നാവാനുണ്ടെന്നും ഖുര്‍ ആനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള്‍ വ്യതിചലിച്ചിട്ടുണ്ടോ എന്ന് നമ്മള്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇപ്പോള്‍ കോവിഡ് നാലാം തരംഗം വന്നു,

ഇനിയും വരും നമ്മളെ നന്നാക്കിയിട്ടേ കോവിഡ് പോവുകയുള്ളൂ, ഈ ലോകത്തെ എല്ലാ സ്വത്തും അല്ലാഹുവിന്റേതാണ് അല്ലാഹു നമ്മളെ നോക്കാന്‍ ഏല്‍പ്പിച്ചതാണ് ഇതൊക്കെ. കഴിവിന്റെ പരമാവധി അതിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കണം’ അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles