Saturday, May 4, 2024
spot_img

ദില്ലി ആശങ്കയുടെ മുൾമുനയിൽ ; 24 മണിക്കൂറിനിടെ 2,373 കോവിഡ് കേസുകള്‍; രോഗികളുടെ എണ്ണം 90,000 പിന്നിട്ടു; 61 മരണങ്ങൾ

ദില്ലി : രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകൾ പിന്നിട്ടു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 2,373 കേസുകളും 61 മരണങ്ങളും റിപ്പോർട്ട് ചെയ്തു .ഇതോടെ ആകെമരണം 2,864 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 92,175 ആയി ഉയർന്നു. 63,007 പേരാണ് രോഗമുക്തി നേടിയവർ. വീട്ടിൽ ഒറ്റപ്പെടലിലുള്ള രോഗികളുടെ എണ്ണം 16,129 ആണ്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,978 ആർ‌ടി‌പി‌സി‌ആർ ടെസ്റ്റുകളും 9,844 ആന്റിജൻ ടെസ്റ്റുകളും ഉൾപ്പെടെ 20,822 ടെസ്റ്റുകൾ ദില്ലിയിൽ നടത്തി.

അതേസമയം, ദില്ലിയിൽ സ്ഥിതി നിയന്ത്രണവിധേയമെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പരിശോധനകള്‍ ക‍ർശനമാക്കാനും, ചികിത്സ സൗകര്യങ്ങൾ കൂട്ടാനും നടപടികൾ എടുത്തു. ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതതരുടെ എണ്ണം 2500 ന് താഴെയായി പിടിച്ച് നിർത്താൻ സാധിക്കുന്നുണ്ട് . എന്നാൽ പരിശോധന കൂട്ടുമ്പോൾ നിരക്കിൽ മാറ്റംവന്നേക്കാം.

Related Articles

Latest Articles