Saturday, May 18, 2024
spot_img

ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗത്തിന് പിന്നാലെ എ.എ റഹീമിന് കോവിഡ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന് കൊവിഡ്. റഹീം തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കില്‍ കുറിച്ചത്. മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു മടങ്ങി വന്നതിന് ശേഷം നടത്തിയ പരിശോധനയിലാണ് റഹീമിനും ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചത്.

പ്രിയപ്പെട്ടവരേ, ഇന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണ്. മുംബൈയില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു മടങ്ങി വന്നതായിരുന്നു. കുടുംബവും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. അമൃതയ്‌ക്കും ഗുല്‍മോഹറിനും പോസിറ്റീവ് ആണ്. ഗുല്‍നാറിന് നെഗറ്റീവും. കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങളോട് അടുത്തിടപെട്ടവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറുകയോ, ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചിരിക്കുന്നത്.

Related Articles

Latest Articles