Tuesday, December 30, 2025

പ്രധിരോധ മാർഗങ്ങൾ പാളുന്നു? സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർദ്ധിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർദ്ധിച്ചേക്കാമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ രോഗവ്യാപനവും, മരണസംഖ്യയും ഉയരാനിടയുണ്ട്.
സംസ്ഥാനത്ത് വെൻ്റിലേറ്ററുകൾക്ക് പോലും ക്ഷാമം നേരിട്ടേക്കാം.

ജനങ്ങൾ ആരും റോഡിൽ കിടക്കാൻ ഇടയാവുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുതെന്നും, ഇതുവരെ കേരളം രോഗത്തോട് പൊരുതി നിന്നു എന്നും മന്ത്രി പറഞ്ഞു.
കോളനികൾ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാവാതെ സൂക്ഷിക്കണമെന്നും ജനങ്ങളുടെ എല്ലാം സഹകരണവും ജാഗ്രതയും രോഗവ്യാപനം തടയുന്നതിൽ ഉണ്ടാവണമെന്നും മന്ത്രി അറിയിച്ചു.

Related Articles

Latest Articles