Covid Vaccination In India
ദില്ലി: കോവിഡ് മുക്തഭാരതം(Covid India) ഉടൻ യാഥാർഥ്യമാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുത്തനെ കുറയുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,581 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 33 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,16,543 ആയി.
നിലവിൽ കാൽലക്ഷത്തോളം സജീവ രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്.
20 ലക്ഷത്തിനടുത്തെത്തിയ സജീവ രോഗികളാണ് 25,000ത്തിൽ താഴെയെത്തിയത്. 23,913 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 181.56 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കേരളത്തിലും പ്രതിദിനരോഗികൾ കുറയുകയാണ്. കഴിഞ്ഞദിവസം 495 പേര്‍ക്ക് മാത്രമാണ് സംസ്‌ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30, ആലപ്പുഴ 18, മലപ്പുറം 17, കണ്ണൂര്‍ 15, പത്തനംതിട്ട 13, വയനാട് 13, പാലക്കാട് 12, കാസര്‍ഗോഡ് 4 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…