Monday, October 5, 2026

കോവിഡ് മുക്തഭാരതം ഉടൻ യാഥാർഥ്യം; രോഗഭീതിയകലുന്നു; 24 മണിക്കൂറിനിടെ 1,581 പ്രതിദിന രോഗികൾ മാത്രം

ദില്ലി: കോവിഡ് മുക്തഭാരതം(Covid India) ഉടൻ യാഥാർഥ്യമാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുത്തനെ കുറയുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,581 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 33 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,16,543 ആയി.
നിലവിൽ കാൽലക്ഷത്തോളം സജീവ രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്.

20 ലക്ഷത്തിനടുത്തെത്തിയ സജീവ രോഗികളാണ് 25,000ത്തിൽ താഴെയെത്തിയത്. 23,913 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 181.56 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം കേരളത്തിലും പ്രതിദിനരോഗികൾ കുറയുകയാണ്. കഴിഞ്ഞദിവസം 495 പേര്‍ക്ക് മാത്രമാണ് സംസ്‌ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30, ആലപ്പുഴ 18, മലപ്പുറം 17, കണ്ണൂര്‍ 15, പത്തനംതിട്ട 13, വയനാട് 13, പാലക്കാട് 12, കാസര്‍ഗോഡ് 4 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles