കൊല്ലം: കൊല്ലത്ത് ടിപ്പറും ലോറിയും കൂട്ടിയിടിച്ച് അപകടം(Accident In Alappuzha And Kollam). കൊല്ലം ബൈപ്പാസിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരിക്കേറ്റു.
ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. ഡ്രൈവർമാരിൽ ആരെങ്കിലും ഒരാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സുനിൽ കുമാർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
അതേസമയം ആലപ്പുഴയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇവർക്കുനേരെ പാഞ്ഞുവരികയായിരുന്നു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഉൾപ്പടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

