Kerala

റോഡില്‍ മുപ്പതോളം കാട്ടാനകള്‍: വഴിയോരത്തെ മീന്‍തട്ട് വലിച്ചെറിഞ്ഞു, ഭീതിയില്‍ നാട്ടുകാര്‍

തൃശൂർ: പാലപ്പിള്ളി സെന്ററിൽ കാട്ടാനകൂട്ടങ്ങൾ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ ഭീതിയിൽ നാട്ടുകാർ. 30 ഓളം കാട്ടാനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്. ഇതോടെ ഇവയെ കാട്ടിലേക്കു തിരിച്ചുകയറ്റിവിടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കുട്ടിപ്പാലത്തിന് സമീപം പെരുവാങ്കുഴിയില്‍ കുട്ടിപ്പയുടെ പറമ്പിൽ ആനകൾ ഇറങ്ങുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്‌തു. പിന്നീട് റോഡിലൂടെ നടന്ന ആനകള്‍ മീന്‍ കച്ചവടം നടത്തിയിരുന്ന തട്ട് വലിച്ചെറിഞ്ഞു. മറ്റ് നാശനഷ്ടങ്ങളൊന്നും വരുത്താതെ ആനകള്‍ കൂട്ടമായി കൊച്ചിന്‍ മലബാറിന്റെ റബ്ബര്‍ എസ്‌റ്റേറ്റിലേക്ക് കയറുകയായിരുന്നു.

എന്നാൽ ആന ഇറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവയെ തുരത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. തോട്ടം തൊഴിലാളികളുടെ പാഡികളും നിരവധി കച്ചവട സ്ഥാപനങ്ങളുമുള്ള പാലപ്പിള്ളിയില്‍ കാട്ടാനകള്‍ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

മാത്രമല്ല ചിന്നം വിളി കേട്ടാണ് സമീപവാസികള്‍ ആനകള്‍ ഇറങ്ങിയതറിഞ്ഞത്. ഇത് രണ്ടാം തവണയാണ് പാലപ്പിള്ളി സെന്ററില്‍ കാട്ടാനകള്‍ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പാലപ്പിള്ളി സെന്ററില്‍ കാട്ടാനകളിലിറങ്ങി വീട്ടുമതില്‍ ഉള്‍പ്പടെ തകര്‍ത്തിരുന്നു.

B4 Admin

Recent Posts

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

42 minutes ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

57 minutes ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

2 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

13 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

13 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

14 hours ago