Categories: HealthKerala

സോപ്പിട്ടിട്ടും ഗ്യാപ്പിട്ടിട്ടും ഫലമില്ല: സംസ്ഥാനത്ത് 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് രോഗികൾ; ദേശീയതലത്തിൽ 82% രോഗമുക്തി നിരക്കെങ്കിൽ കേരളത്തിൽ ഇത് 67 ശതമാനം മാത്രം

തിരുവനന്തപുരം: 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് രോഗികളുണ്ടായി; ഞെട്ടിക്കുന്ന വ്യാപനത്തിൽ കേരളം. പ്രതിദിന രോഗവർധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളം രാജ്യത്ത് മൂന്നാമതെത്തി. പരിശോധനകൾ കുത്തനെ കൂട്ടണമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

സെപ്തംബർ മാസത്തിൽ മാത്രം, 27 ദിവസം പിന്നിട്ടപ്പഴേക്കും 99,999 രോഗികൾ. ഒരു ലക്ഷമാകാൻ ഒരാളുടെ കുറവ്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത് 1,75,384 പേർക്കാണ് എന്നിരിക്കെയാണിത്. 389 മരണങ്ങൾ. മൊത്തം മരണങ്ങളുടെ ഇരട്ടിയിലധികവും സെപ്തംബറിലെ ഈ 27 ദിവസങ്ങൾക്കുള്ളിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോ ദിവസവുമെന്ന കണക്കിൽ മാറുകയാണ്.

100 പരിശോധനകളിൽ 13.87 രോഗികൾ എന്നതാണ് ഇന്നലത്തെ നിരക്ക്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കിൽ 11.57 ശതമാനം. ഇതിൽ കേരളത്തിന് മുകളിലുള്ളത് കർണാടകയും മഹാരാഷ്ട്രയും. 22.5 ആണ് മഹാരാഷ്ട്രയുടെ കഴിഞ്ഞയാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് 15.96 ആണെന്നിരിക്കെ സംസ്ഥാനത്ത് 32.34 ആണ്.

അതായത് രോഗം സ്ഥിരീകരിച്ചവരിൽ 32 ശതമാനം പേർ ഇപ്പോൾ രോഗികൾ. കർശനമായ ചികിത്സാ ഡിസ്ചാർജ് പ്രോട്ടോക്കോൾ ഉള്ളതിനാൽ രോഗമുക്തി നിരക്കും ഉയരുന്നത് പതുക്കെ. ദേശീയതലത്തിൽ 82 ശതമാനമാണ് രോഗമുക്തി നിരക്കെങ്കിൽ സംസ്ഥാനത്തിത് 67 ശതമാനം. രോഗികളുടെ എണ്ണം പരിധി വിട്ടാൽ സംസ്ഥാനം ഡിസ്ചാർജ് പ്രോട്ടോക്കോൾ പുനപരിശോധിച്ചേക്കും.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

3 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

4 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

5 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

6 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

7 hours ago