Sunday, December 28, 2025

സെപ്തംബര്‍ 21 മുതൽ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാൻ അനുമതി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യമന്ത്രാലയം

ദില്ലി: ഒൻപതാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സ്‌കൂളുകള്‍ തുറക്കുന്നത്. അധ്യാപകരുടെ മാര്‍ഗനിര്‍ദ്ദേശം തേടുന്നതിനായി ഒമ്ബത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നിയന്ത്രിതമായി (voluntarily basis) സ്‌കൂളുകളില്‍ ചെല്ലുന്നതിനാണ് അനുമതി.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം കഴിവതും പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ആറടിയില്‍ കുറയാതെ സാമൂഹിക അകലം പാലിക്കുക, ഫേസ് മാസ്‌ക് ധരിക്കുക, കൈകള്‍ കൃത്യമായി ഇടവേളകളില്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ വൃത്തിയാക്കുക, രോഗലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടന്‍ അറിയിക്കുക തുടങ്ങിയവയാണ് പ്രധാനമായും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

Related Articles

Latest Articles