Categories: Kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പത്ത്, പ്ലസ്ടു ക്ലാസിലെ കുട്ടികള്‍ സ്കൂളിലെത്തും; ക്രമീകരണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സിബിഎസ്ഇ അടക്കമുളള സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതു പരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളാണ് ഇന്നു മുതല്‍ സ്കൂളിലെത്തുക. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകള്‍ തുടങ്ങുക. മാര്‍ച്ച് 16 വരെ ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദ്ദേശം. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ സംശയദൂരീകരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്ഷ്യം. ഇതോടൊപ്പം മാതൃകാ പരീക്ഷകളുമുണ്ടാകും. പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന തരത്തിലാണ് ക്രമീകരണം. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂളുകള്‍ തുറക്കുന്നത്

തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഒരു ക്ലാസില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പല ബാച്ചുകളായിട്ടാണ് അധ്യയനം നടത്തുക. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു ദിവസം മൂന്നു മണിക്കൂര്‍ എന്ന രീതിയിലാണ് പഠനം. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താന്‍ രക്ഷിതാവിന്റെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ വീട്ടിലുള്ള കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍മീറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അധ്യാപകര്‍ ക്ലാസെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

admin

Recent Posts

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

16 mins ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

23 mins ago

ആകാശ ചുഴിയിൽ ആടിയുലഞ്ഞ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ! ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടു

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശ ചുഴിയിൽ ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ…

36 mins ago

‘രംഗണ്ണൻ’ അങ്കണവാടിയിലും !

അനുവാദമില്ലാതെ അങ്കണവാടിയിൽ കയറി 'ആവേശം' റീല്‍സെടുത്ത DMK നേതാവിന്റെ മകന് പറ്റിയ അക്കിടി കണ്ടോ ?

40 mins ago

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും: മോദി

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി

2 hours ago

ആവേശം അതിരുകടന്നു ! അങ്കണവാടിയിൽ ‘രംഗണ്ണൻ’ റീൽ ഷൂട്ട് ; വെല്ലൂരില്‍ ഡി എം കെ നേതാവിന്റെ മകനെ പിടിച്ചകത്തിട്ട് പോലീസ്

ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും…

2 hours ago