കാബൂള്‍: കോവിഡിന്റെ മൂന്നാം തരംഗം വന്‍ നാശം വിതച്ച് അഫ്ഗാനിസ്ഥാന്‍. തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ എംബസിയിലെ ഒരു ജീവനക്കാരന്‍ മരിച്ചു, 114 പേര്‍ ചികിത്സയിലാണ്. രോഗബാധിതരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണ്. ഇവരില്‍ ഭൂരിപക്ഷവും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്. എംബസിയുടെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിര്‍ത്തി വച്ചിരിക്കുകയാണ്.
കോവിഡിന്റെ മൂന്നാം തരംഗത്തില്‍ അഫ്ഗാനിസ്ഥാനില്‍ മൂവായിരത്തി നാനൂറോളം പേരാണ് ഇതേ വരെ മരിച്ചത്. റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള പല സന്നദ്ധ സംഘടനകളും ഇവിടെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. അഫ്ഗാന്‍ ജനസംഖ്യയിലെ വളരെ കുറച്ച് ശതമാനം ആളുകള്‍ മാത്രമാണ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. കാബൂളിലെ ആശുപത്രികളില്‍ പോലും കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാന്‍ സംവിധാനമില്ലാത്ത അവസ്ഥയിലാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

