Monday, December 15, 2025

കൊവിഡ് ; രാജ്യത്ത് അടുത്ത 40 ദിവസം നിർണായകം,ആശങ്ക വേണ്ട ജാഗ്രത മതി, കൊവിഡ് തരംഗത്തെ ചെറുക്കാൻ സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം

ലോകമെമ്പാടുമുള്ള കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇന്ത്യയിലും സ്ഥിതി നിർണായകമാകും.
ജനുവരിയോടെ രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകുമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. മുമ്പത്തെ സ്ഥിതി അനുസരിച്ച് കഴിക്കൻ ഏഷ്യയിൽ കൊവിഡ് വ്യാപകമായി പടർന്ന് പിടിച്ച് ഒരുമാസത്തിന് ശേഷമാണ് ഇന്ത്യയിൽ കൊവിഡ് തരംഗം ഉണ്ടായത്.. ചൈനയിൽ രണ്ടാഴ്ച്ച മുൻപാണ് പുതിയ കൊവിഡ് തരംഗം അതിരൂക്ഷമായി വ്യാപിച്ചത്. അതുകൊണ്ട് ഇനി വരുന്ന 40 ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകും.

ചൈനയിൽ കൊവിഡ് പടർന്ന് പിടിക്കാൻ കാരണം കുറഞ്ഞ വാക്‌സിനേഷൻ നിരക്കാണ്. എന്നാൽ ഇന്ത്യയെ ബിഎഫ്7 കാര്യമായി ബാധിക്കില്ലെന്നാണ് വൈറോളജിസ്റ്റ് ഗംഗാദീപ് കംഗ് പറയുന്നത്. ഇന്ത്യയിൽ നേരത്തെ തന്നെ പല ഒമിക്രോൺ വകഭേദങ്ങളുമുണ്ടായിട്ടുണ്ട് അതിൽ നിന്നെല്ലാം ഇന്ത്യൻ ജനത പ്രതിരോധശക്തി ആർജിച്ച് കഴിഞ്ഞു.കൂടാതെ ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്‌സിനും എടുത്തവരാണ്. പുതിയ കൊവിഡ് തരംഗത്തെ ചെറുക്കാൻ രാജ്യം സജ്ജമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles