Monday, May 20, 2024
spot_img

അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ ; വിമാന ട്രെയിൻ സർവീസുകളെയും ബാധിച്ചു, ഡൽഹിയിലെ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയായി

ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമായി തന്നെ തുടരുന്ന സാഹചര്യമാണ് ഇപ്പോഴും. 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയായി ഡൽഹിയിലെ താപനില. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞും ശക്തമാണ്. വിമാന ട്രെയിൻ സർവീസുകളെയും ഇത് ബാധിച്ചു.

ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ശൈത്യം ശക്തമാണ്. ഡൽഹി,ഹരിയാന, പഞ്ചാബ്,സിക്കിം, രാജസ്ഥാൻ, ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കാഴ്ച പരിധി 50 മീറ്റർ ആയി കുറഞ്ഞത് റോഡ് – റെയിൽ വ്യോമഗതാഗതത്തെ ബാധിച്ചു. അതിശൈത്യം പ്രമാണിച്ച് നോയിഡയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. പഹൽഗാം, ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രിയിൽ എത്തി.
മൂടൽമഞ്ഞിലും ശീതക്കാറ്റിലും മരവിക്കുകയാണ് ഉത്തരേന്ത്യ.

Related Articles

Latest Articles