Thursday, January 1, 2026

കോവിഡ് മൂന്നാംതരംഗം: കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയെന്ന് ആരോഗ്യ വിദ്ഗ്ധര്‍

ദില്ലി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ ഒരുങ്ങുമ്പോൾ വീണ്ടും ആശങ്കയായി ഡെല്‍റ്റ പ്ലസ്. വിദ്ഗ്ധരുടെ പഠനപ്രകാരം കോവിഡ് മൂന്നാംതരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വേരിയന്റ് ആകുമെന്നാണ് റിപ്പോർട്ട്. ഡെല്‍റ്റ വേരിയന്റിന്റെ പുതിയ രൂപം മഹാരാഷ്ട്ര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നും വിദഗ്ധര്‍ പറയുന്നു. മഹാരാഷ്ട്രയിലെ രത്നഗിരിയിലും ജല്‍ഗോണിലും കേരളത്തിന്‍റെയും മധ്യപ്രദേശിന്‍റെയും ചില ഭാഗങ്ങളിലുമാണ് ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്രം ഇതേക്കുറിച്ച്‌ ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാൽ ഡെല്‍റ്റ പ്ലസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാംതരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരം വേരിയന്‍റുകൾ കണ്ടെത്തിയവരുടെ ട്രാവല്‍ ഹിസ്റ്ററി, വാക്സിനേഷന്‍ സ്റ്റാറ്റസ് എന്നിവയെക്കുറിച്ച്‌ സംസ്ഥാനങ്ങള്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles