Thursday, October 8, 2026

നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി: നാളെ മുതൽ പുതിയ ഇളവുകള്‍

തിരുവനന്തപുരം: കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതല്‍ ഇളവുകള്‍‌ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങളോട് കൂടി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്. 15 പേർക്ക്​ മാത്രമാവും പ്രവേശനമുണ്ടാവുക. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ടി.വി സീരിയല്‍ ഇന്‍ഡോര്‍ ചിത്രീകരണം വ്യാഴാഴ്ച മുതല്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് പുതിയതായി 3 ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്‌. തുറക്കാനുള്ള അനുമതി വന്നാലും രണ്ടു വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ ടൂറിസം കേന്ദ്രങ്ങളില്‍ അനുമതി നല്‍കൂ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles