Categories: Covid 19Kerala

പിടിവിട്ട് കോവിഡ്,​ പകച്ച് തലസ്ഥാനം:​ തിരുവനന്തപുരത്തെ ആകെ രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നു; വെല്ലുവിളിയായി ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യവും

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്ന തിരുവനന്തപുരത്ത് കൂടുതൽ ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത് അധികൃതർക്ക് കനത്ത വെല്ലുവിളിയാണ്. ഡോക്ടർമാരുടേയും, ആരോഗ്യപ്രവർത്തകരുടെയും ദൗർലഭ്യമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ പ്രധാന പ്രതിസന്ധി. പരമാവധി ആളുകളെ വീടുകളിൽ പാർപ്പിച്ച് ചികിത്സിക്കുന്നതിനായിരിക്കും മുൻഗണന.

ആകെ 9519 കോവിഡ് രോഗികൾ ചികിത്സയിലുളള തിരുവനന്തപുരത്ത് സർക്കാർ സംവിധാനത്തിലുളള കിടക്കകളുടെ എണ്ണം 5,065 ആണ്. 26 കോവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളിലായി 3100 കിടക്കകളാണുളളത്. 400 കിടക്കകൾ രണ്ടാംഘട്ട ചികിത്സാകേന്ദ്രങ്ങളിൽ ഉണ്ട്. ജനറൽ ആശുപത്രിയും മെഡിക്കൽ കോളേജും അടക്കം വിവിധ ആശുപത്രികളിലായി 1565 കിടക്കകളുമുണ്ട്.

നിലവിലെ രോഗികളിൽ പേരിൽ 45 ശതമാനം പേരും വീടുകളിലാണുളളത്. ആരോഗ്യ പ്രശ്നങ്ങൾ ഉളളവരെ മാത്രം രോഗതീവ്രത അനുസരിച്ച് കോവിഡ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം ഉയരുന്നഘട്ടത്തിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നയം.

ജില്ലയിലെ ചികിത്സാകേന്ദ്രങ്ങളെല്ലം നിലവിൽ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്. എല്ലായിടത്തും ആവശ്യത്തിന് ആരോഗ്യപ്രവർത്തകരെ നിയോഗിക്കാനാകാത്ത സാഹചര്യമാണ്. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്ന സ്ഥിതിയും തിരിച്ചടിയാണ്. എണ്ണൂറോളം കിടക്കകളുളള രണ്ട് കോവിഡ് ചികിത്സാകേന്ദ്രങ്ങൾ കൂടി ജില്ലയിൽ ഉടൻ സജ്ജമാക്കും. ഐഎംജി പോലെയുളള കേന്ദ്രങ്ങളിൽ എല്ലാ ബ്ലോക്കുകളും കോവിഡ് ചികിത്സക്കായി മാറ്റിവയ്ക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

admin

Recent Posts

ബിജെപിയുടെ ഖജനാവ് കണ്ട് മനക്കോട്ട കെട്ടണ്ടെന്ന് സോഷ്യൽ മീഡിയ !

കോൺഗ്രസ് നേതാവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കേട്ട് കിളിപോയി കോൺഗ്രസ് നേതൃത്വം ; വീഡിയോ കാണാം..

37 mins ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം!കെപിസിസി ഭാരവാഹികൾക്കെതിരെ നടപടിയെടുക്കണം;കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസി ഭാരവാഹികൾക്കെതിരെനടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിൻ്റെ…

42 mins ago

നഴ്‌സറി കുട്ടികള്‍ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികൾ! ആഞ്ഞടിച്ച് വി വി രാജേഷ്

നഴ്‌സറി കുട്ടികള്‍ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികൾ! ആഞ്ഞടിച്ച് വി വി രാജേഷ്

1 hour ago

പിത്രോദക്കും അധീർ രഞ്ജനും പിന്നാലെ വിവാദ പ്രസ്താവനയുമായി മണി ശങ്കർ അയ്യരും! | mani shankar aiyer

പിത്രോദക്കും അധീർ രഞ്ജനും പിന്നാലെ വിവാദ പ്രസ്താവനയുമായി മണി ശങ്കർ അയ്യരും! | mani shankar aiyer

1 hour ago

എന്താണ് റോഡമിൻ ബി ?

പഞ്ഞി മിഠായിയിലെ റോഡമിൻ ബി കാൻസറിന് കാരണമാകുന്നതെങ്ങനെ ? ഡോ. മിനി മേരി പ്രകാശ് പറയുന്നത് കേൾക്കാം

2 hours ago

ജെസ്‌ന തിരോധാന കേസ് ;തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ജസ്നയുടെ പിതാവിൻ്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്‍കിയ…

2 hours ago