ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.പ്രതിദിന കോവിഡ് (Covid) രോഗികളുടെ എണ്ണം ആഴ്ചകള്‍ക്ക് ശേഷം ഒരു ലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
1.99 ലക്ഷം പേരാണ് പുതുതായി രോഗമുക്തി നേടിയത്. 895 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,02,874 ആയി ഉയര്‍ന്നു.7.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 169.63 കോടി വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിലും കേസുകള്‍ കുറയുന്നുണ്ട്. സംസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം 26,729 ആണ്. രോഗമുക്തി നേടുന്നവര്‍ അരലക്ഷത്തിനടുത്താണ്. 50 ശതമാനത്തിനടുത്ത് നിന്ന ടിപിആര്‍ 30.34 ലേക്ക് ചുരുങ്ങി.

