Wednesday, December 24, 2025

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്; 24 മണിക്കൂറിനിടെ 42,015 പുതിയ കേസുകള്‍; രണ്ടാം തരംഗം പിൻവാങ്ങുനതായി സൂചന

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 42,015 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,12,16,337 ആയി ഉയര്‍ന്നു. 3,998 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 97.36 ആണ് രോഗമുക്തി നിരക്ക്.

31,216,337 ആണ് രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍. 418,480 മരണങ്ങള്‍ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ഡെത്ത് ഓഡിറ്റ് വിവരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ കണക്ക് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.

അതേസമയം രാജ്യത്ത് ആദ്യം തുറക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രൈമറി സ്‌കൂളാണെന്ന് വ്യക്തമാക്കി ഐസിഎംആർ. കുട്ടികള്‍ക്കു വൈറല്‍ അണുബാധയെ കൂടുതല്‍ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലായതിനാൽ മുതിർന്നവരെക്കാൾ മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുമെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles