ദില്ലി: രാജ്യത്ത് കോവിഡ് വാക്സീന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, ആരോഗ്യമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്തെ 3 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുക. കേരളത്തിൽ 133 വാക്സീന്‍ കേന്ദ്രങ്ങള്‍ ആണുണ്ടാകുക. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റുജില്ലകള്‍ 9 വീതം. ആദ്യദിനം 13,300 പേര്‍ക്ക് വാക്സീന്‍ നല്‍കും. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ വീതമായിരിക്കും വാക്സിൻ വിതരണം നടത്തുക.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനായിരുന്നു ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നത്. രാജ്യത്ത് ഡിസിജിഐ രണ്ട് കൊവിഡ് 19 വാക്സിനുകള്‍ക്ക് അനുമതി നല്‍കി ദിവസങ്ങള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ വാക്സിൻ വിതരണത്തിൻ്റെ തീയതി പ്രഖ്യാപിക്കുന്നത്.
ആദ്യ ഘട്ട വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് രണ്ടു തവണ ഡ്രൈ റണ്‍ നടത്തിയിരുന്നു. വാക്‌സിന്‍ വിതരണത്തിന് മുന്‍പായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ മാസം 11ന് ചര്‍ച്ച നടത്തും. അതേസമയം സംസ്ഥാനത്ത മൂന്നര ലക്ഷത്തോളം പേര്‍ വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…