ദുബായ്: ദുബായിൽ 5 മുതൽ 11 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ച് ആരോഗ്യ അധികൃതർ. ഫൈസർ വാക്‌സിനാണ് ദുബായ് ഹെൽത്ത് അതോറിറ്റി കുട്ടികൾക്ക് നൽകുന്നത്. 2 ഡോസാണ് കുട്ടികൾക്ക് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസത്തിനു ശേഷം രണ്ടാം ഡോസ് നൽകും.
ദുബായിൽ ഊദ് മേത്ത വാക്‌സിനേഷൻ സെന്റർ, അൽ തവാർ, അൽ മിസ്ഹർ, നാദ് അൽ ഹമർ, മൻഖൂൽ, അൽ ലുസൈലി, നാദ് അൽ ഷെബ, സബീൽ, അൽ ബർഷ ഹെൽത്ത് സെന്ററുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾക്ക് വാക്‌സിൻ ലഭിക്കും.
അതേസമയം ഡിഎച്ച്എ ആപ്പിലൂടെയോ 800342 എന്ന ഫോൺ നമ്പറിലൂടെയോ വാക്‌സിന് വേണ്ടി ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികൾക്കു കോവിഡ് വാക്‌സീൻ നൽകുന്നത് രോഗതീവ്രതയിൽ നിന്നു സംരക്ഷണം നൽകാൻ സഹായകമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ആദ്യം ഈ പ്രായത്തിൽ ഉൾപ്പെട്ടവർക്ക് വാക്‌സിൻ നിർബന്ധമാക്കിയിട്ടില്ലാരുന്നു.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…