Saturday, May 4, 2024
spot_img

കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാനാരംഭിച്ച് ദുബായ് ഹെൽത്ത്‌ അതോറിറ്റി, 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കുത്തിവയ്പ്പ്

ദുബായ്: ദുബായിൽ 5 മുതൽ 11 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ച് ആരോഗ്യ അധികൃതർ. ഫൈസർ വാക്‌സിനാണ് ദുബായ് ഹെൽത്ത് അതോറിറ്റി കുട്ടികൾക്ക് നൽകുന്നത്. 2 ഡോസാണ് കുട്ടികൾക്ക് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസത്തിനു ശേഷം രണ്ടാം ഡോസ് നൽകും.

ദുബായിൽ ഊദ് മേത്ത വാക്‌സിനേഷൻ സെന്റർ, അൽ തവാർ, അൽ മിസ്ഹർ, നാദ് അൽ ഹമർ, മൻഖൂൽ, അൽ ലുസൈലി, നാദ് അൽ ഷെബ, സബീൽ, അൽ ബർഷ ഹെൽത്ത് സെന്ററുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾക്ക് വാക്‌സിൻ ലഭിക്കും.

അതേസമയം ഡിഎച്ച്എ ആപ്പിലൂടെയോ 800342 എന്ന ഫോൺ നമ്പറിലൂടെയോ വാക്‌സിന് വേണ്ടി ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികൾക്കു കോവിഡ് വാക്‌സീൻ നൽകുന്നത് രോഗതീവ്രതയിൽ നിന്നു സംരക്ഷണം നൽകാൻ സഹായകമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ആദ്യം ഈ പ്രായത്തിൽ ഉൾപ്പെട്ടവർക്ക് വാക്‌സിൻ നിർബന്ധമാക്കിയിട്ടില്ലാരുന്നു.

Related Articles

Latest Articles