Friday, December 19, 2025

കോവിഷീൽഡ്‌ വാക്സിൻ ഇടവേളയിൽ ഇളവ്; 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം; നിർണ്ണായക തീരുമാനവുമായി ഹൈക്കോടതി

കൊച്ചി: കൊവിഷീല്‍ഡ് രണ്ട് ഡോസ് വാക്സിനുകള്‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. പണം നല്‍കി വാക്‌സിനെടുക്കാന്‍ താല്‍പര്യമുള‌ളവര്‍ക്ക് 84 ദിവസം വരെ കാത്തിരിക്കാതെ കോവിഷീല്‍ഡ് രണ്ടാംഡോസ് വാക്സിന്‍ 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യവാക്സിന് ഇളവ് ബാധകമല്ലെന്നും ഹൈക്കോടതി അറിയിച്ചു.

കോവിന്‍ വെബ്‌സൈറ്റില്‍ ഇതിനനുസരിച്ച്‌ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നി‌ര്‍ദ്ദേശിച്ചു. വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്‌ക്കാനാവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി. അതേസമയം സര്‍ക്കാര്‍ നല്‍കുന്ന സൗജന്യവാക്സിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

Related Articles

Latest Articles