Wednesday, May 15, 2024
spot_img

ജനരോഷം ശക്തം; നിയന്ത്രണ രീതി പിന്‍വലിക്കില്ലെന്ന് കേരള സര്‍ക്കാര്‍ | Covid

കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങി സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. പലയിടത്തും നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ലോക്ക്ഡൗൺ അശാസ്ത്രീയമാണെന്ന് ഒടുവിൽ സംസ്ഥാന സർക്കാർ തുറന്നു സമ്മതിച്ചും രംഗത്ത് എത്തിയിരുന്നു.

കൊവിഡ് വ്യാപനം തടയാനെന്ന േപരില്‍ ഏര്‍പ്പെടുത്തിയ, അല്‍പ്പം പോലും പ്രായോഗികമല്ലാത്ത, അപഹാസ്യമായ നിയന്ത്രണങ്ങളില്‍ പ്രതിഷേധവും ജനരോഷവും ശക്തം. ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങളും ചില്ലറയല്ല. എന്നാല്‍ പല നിര്‍ദേശങ്ങളും വലിയ എതിര്‍പ്പിനും പരിഹാസത്തിനും വഴിയൊരുക്കിയിട്ടും അവയൊന്നും പിന്‍വലിക്കില്ലെന്ന കടുത്ത നിലപാടിലാണ് പിണറായി സര്‍ക്കാര്‍.

രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകാമെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞത്.
നൽകാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ അനിശ്ചിതമായി തുടരുന്നത് രോഗവ്യാപനത്തിന് മറുമരുന്ന് അല്ലെന്നും ജനജീവിതം പ്രതിസന്ധിയിൽ ആക്കുകയാണ് ഇതുമൂലം ഉണ്ടായതെന്നും പലയിടത്ത് നിന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയൊരു മാർഗം ഇറക്കിയത്.

Related Articles

Latest Articles