Friday, January 2, 2026

കോവിഡ് രോഗിയായ യുവതിക്ക് ആംബുലൻസിൽ വച്ച് പീഡനം. ആംബുലൻസ് ഡ്രൈവർ നൗഫൽ അറസ്റ്റിൽ

പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു. ആംബുലൻസ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയായിരുന്ന് സംഭവം നടന്നത്. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. ആംബുലൻസില്‍ രണ്ട് യുവതികളാണ് ഉണ്ടായിരുന്നത്. കോലഞ്ചേരിയില്‍ ഒരു യുവതിയെ ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ശേഷം അടുത്ത ഇടത്തേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു പീഡനം. യുവതിയുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles