Kerala

സപ്ലൈകോയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കുന്നു; സിപിഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണം

മലപ്പുറം: സപ്ലൈകോ ഗോഡൗണില്‍ ജോലി വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കുന്നതായി ആരോപണം. നിലമ്പൂര്‍ അമരമ്പലത്തെ ഗോഡൗണിലേക്കുള്ള ജോലിക്കായി ചന്തക്കുന്ന്, വല്ലപ്പുഴ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ സിപിഐയുടെ പ്രാദേശിക നേതാക്കള്‍ സമീപിച്ചതായാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് , ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ ഓഫര്‍ നല്‍കിയപ്പോഴാണ് വിവാദമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അനധികൃത ഭൂമിയില്‍ സപ്ലൈകോയ്ക്ക് എന്ന പേരില്‍ നിര്‍മ്മിക്കുന്ന ഗോഡൗണില്‍ തൊഴില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് യുവാക്കള്‍ പറയുന്നു. വകുപ്പ് പാര്‍ട്ടിയുടെ കൈയ്യിലാണെന്നും വേണ്ടരീതിയില്‍ ചെയ്യാമെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രം മതിയെന്നുമായിരുന്നു ആവശ്യം.

ഗോഡൗണ്‍ പണിയുന്ന ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ടും നേരത്തേ സിപിഐ നേതാക്കളുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. നിര്‍മ്മാണം നിരോധിച്ചിട്ടുള്ള സ്ഥലമാണ് ഇതെന്നും ഇവിടെ ഗോഡൗണിന് അംഗീകാരം നൽകിയതിന് പിന്നിൽ പ്രാദേശിക നേതാക്കളുടെ ഇടപെടല്‍ ഉണ്ടെന്നും ആരോപണം ഉണ്ടായിരുന്നു.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

46 minutes ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

1 hour ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

1 hour ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

1 hour ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

2 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

3 hours ago