Sunday, June 16, 2024
spot_img

ഒരു യാത്രയുടെ തുടക്കം’ സംസ്ഥാനത്ത് മിത്ത് വിവാദം പുകയുമ്പോൾ ഗണപതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് CPI പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയൻ

പത്തനംതിട്ട: സംസ്ഥാനം ഒന്നടങ്കം മിത്ത് വിവാദം പുകയുമ്പോൾ ഗണപതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് CPI പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയൻ. ‘ഒരു യാത്രയുടെ തുടക്കം’ എന്ന തലക്കെട്ടോട് കൂടിയാണ് ഗണപതി വിഗ്രഹങ്ങൾക്ക് സമീപം നിൽക്കുന്ന ചിത്രം ജയൻ പങ്ക് വച്ചത്. ചിത്രം സമൂഹ മാദ്ധ്യമങ്ങളിലും പാർട്ടിയിലും വലിയ ചർച്ചയ്ക്കിടയാക്കുകയാണ്. ഗണപതി മിത്ത് ആണെന്ന് സ്പീക്കറും, സി പി എം സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവർ വാദിക്കുമ്പോൾ CPI പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ എ പി ജയന്റെ പോസ്റ്റ് സി പി എമ്മിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. മിത്ത് വാദത്തിൽ സ്പീക്കർക്ക് പൂർണ്ണ പിന്തുണയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്പീക്കറുടെ പരാമർശം വിശ്വാസ സമൂഹത്തെ ആക്ഷേപിക്കുന്നതാണെന്നും, ഒന്നടങ്കമുള്ള വിശ്വാസികൾ രംഗത്തെത്തുകതയും ചെയ്തതോടെ താൻ അങ്ങനെയല്ല പറഞ്ഞതെന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് എം വി ഗോവിന്ദൻ. അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം. താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ അപ്പുറവും ഇപ്പുറവും കേട്ടാല്‍ അത് മനസിലാകുമെന്നും അല്ലാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണെന്നും അത് മിത്താണെന്ന് പറയേണ്ട കാര്യം എന്താണെന്നുമാണ് ഗോവിന്ദന്‍ ഇപ്പോൾ പറയുന്നത്.

Related Articles

Latest Articles