മാണിക്കെതിരായ പരാമര്‍ശം: മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ സി.പി.എം പതറുന്നു | CPIM
കെ.എം.മാണിയെ അഴിമതിക്കാരനാക്കി സുപ്രീംകോടതിയില്‍ അവതരിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ മധ്യതിരുവിതാംകൂറില്‍ രോഷം പുകയുന്നു. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ബാര്‍ക്കോഴക്കാരനാക്കി പരമാവധി അപമനാനിച്ച സി.പി.എം ഇപ്പോള്‍ മരിച്ചതിന് ശേഷവും മാനംകെടുത്താന്‍ ശ്രമിക്കുകയാണ് എന്നാണ് പ്രധാന പരാതി. കേരളാകോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകര്‍ ജോസി.കെമാണിയോട് ഇക്കാര്യത്തില്‍ ശക്തമായ പ്രതികരിക്കണമെന്ന നിലപാടിലാണ്.
കെ.എം.മാണിയുടെ സ്മാരകം പണിയാന്‍ അഞ്ച് കോടി അനുവദിച്ച അതേ ഇടതുമുന്നണി തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്മരണയെ അപമാനിക്കാന്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചതെന്നത് അണികള്‍ ഏറെ രോഷത്തോടെയാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തെ കൂടെനിര്‍ത്തി
പരമാവധി സീറ്റുകള്‍ മധ്യതിരുവീതാംകൂറില്‍ നേടിയ ഇടതുമുന്നണിയുടെ നന്ദികേടിന് മറുപടി നല്‍കുമെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.ജോസ്.കെ.മാണിയാകട്ടെ അഴകൊഴമ്പന്‍ രീതിയിലാണ് സംഭവത്തോട് പ്രതികരിച്ചതും. കെ.എം.മാണിയുടെ മരുമകന്‍ എം.പി.ജോസഫും സി.പി.എം നിലപാടിനെതിരെ പരസ്യപ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

