MLA GANESH KUMAR
കെ ബി ഗണേഷ്കുമാർ ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചിട്ടില്ലെന്ന് സിപിഐയുടെ വിമര്‍ശനം. 2001ല്‍ സിപിഐ പ്രവർത്തകരോട് കാട്ടിയ നിലപാട് ഇപ്പോഴും എം.എൽ.എ ആവർത്തിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം
ഗണേഷ് കുമാര്‍ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. എം.എൽ.എയുടെ സാന്നിധ്യത്തിൽ എൽ.ഡി.എഫ് മണ്ഡലം യോഗം പോലും ചേരാനാകുന്നില്ല. എം.എൽ.എയ്ക്ക് മന്ത്രിമാരോട് അലർജ്ജിയാണ്. അത് മൂലം ഇടതുസർക്കാരിന്‍റെ വികസനനേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ടരീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
സിപിഎമ്മിനെതിരെയും റിപ്പോര്‍ട്ടില്‍ വിമർശനം ഉണ്ട്. കേരള കോൺഗ്രസ് ബിക്കൊപ്പം ചേർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചു. പല പഞ്ചായത്തുകളിലും ഭരണസമിതിയിൽ സിപിഐ പ്രാധിനിധ്യമില്ല. സിപിഎം അജണ്ടയുടെ ഭാഗമായാണ് അത് സംഭവിച്ചത്. മണ്ഡലത്തിൽ സിപി എമ്മും കേരള കോൺഗ്രസ് ബി യും ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായും സിപിഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…