മറ്റ് ഏതു മണ്ഡലങ്ങളിൽ പരാജയപ്പെട്ടാലും പാലക്കാട്, ആലത്തൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിൽ എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഎം ആത്മവിസ്വാസം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ ആദ്യ ഫല സൂചനകള്‍ പ്രകാരം ഇടതു കൊട്ടകളില്‍ സഖാക്കള്‍ നാണം കെടുന്ന അവസ്ഥയിലാണ്. സിപിഎമ്മിന് സംഘനാപരമായി ഏറെ ശക്തിയുള്ള മണ്ഡലങ്ങളാണ് പാലക്കാട്, ആലത്തൂര്‍, കാസര്‍ഗോഡ്. ഈ മണ്ഡലങ്ങളിൽ സിപിഎമ്മിന്‍റെ പിന്നോട്ടടിക്ക് അതത് മണ്ഡലങ്ങളിൽ ചുമതലയുള്ളവര്‍ വിശദീകരിച്ച് തളരും.പാലക്കാട് എം ബി രാജേഷും ആലത്തൂരില്‍ പികെ ബിജുവും കാസര്‍ഗോട് കെ പി സതീഷ് ചന്ദ്രനും പിന്നിലായത് സിപിഎമ്മിന് ഏറെ നാണക്കേടുണ്ടാക്കുന്നുവെന്നാണ് വിലയുരുത്തല്‍.

