സി പി ഐ എം പാർട്ടി ഓഫീസിൽ ദേശീയ പതാക ഉയരുമ്പോൾ ചരിത്രത്തിൽ ദേശത്തോടും അതിന്റെ നിയമങ്ങളോടും പാർട്ടി ചെയ്ത അനീതികളും പുറത്തു വരികയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വി എസ്സിനോട് പാർട്ടി എടുത്ത ഒരു നിലപാട്. ദേശ വിരുദ്ധതയെന്ന ആരോപണം മാറിക്കിട്ടാന്‍ 1962ല്‍ വി എസ് ഒരു ആശയം മുന്നോട്ട് വെച്ചു. സൈനികര്‍ക്ക് രക്തം ദാനം ചെയ്യുക.
ജയിലിലെ റേഷന്‍ വിറ്റു കിട്ടുന്ന തുകയില്‍ മിച്ചം വെച്ച തുക സര്‍ക്കാറിന്റെ പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നല്‍കുക എന്നിവയായിരുന്നു അത്. പക്ഷേ ഇത് ജയിലുള്ള മറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ജയിലില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയ സംഘര്‍ഷത്തിലേക്ക് ഇത് നയിച്ചു. ഇന്ത്യക്കുവേണ്ടിയാണ് നാം നിലനില്‍ക്കേണ്ടതെന്ന് വി എസ് അഭിപ്രായപ്പെട്ടപ്പോള്‍, സാര്‍വദേശീയ തൊഴിലാളി ദേശീയതയില്‍ ഉറച്ചു നില്‍ക്കയായിരുന്നു മറ്റുള്ളവര്‍.

